This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഹന്‍, ജോര്‍ജ് മൈക്കേല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഹന്‍, ജോര്‍ജ് മൈക്കേല്‍

Cohen, George Michael(1878 - 1942)

ജോര്‍ജ് മൈക്കേല്‍ കോഹന്‍

യു.എസ്. നടനും നാടകകൃത്തും സംവിധായകനും. 1878 ജൂല. 4-ന് പ്രോവിഡന്‍സില്‍ ജനിച്ചു. 9-ാമത്തെ വയസ്സില്‍ 'ഡാനിയല്‍ബൂണ്‍'-ല്‍ അഭിനയിച്ചുകൊണ്ടാണ് നാടകരംഗത്തു പ്രവേശിച്ചത്. 1890-1900 കാലത്ത് വാഡിവില്ലെയില്‍ തന്റെ അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെട്ട 'ഫോര്‍ കോഹന്‍സ്' എന്ന നാടകസംഘത്തിലെ നടനായിരുന്നു. 1901-ല്‍ തന്റെ പ്രഥമ ബ്രോഡ് വേ നാടകമായ ദി ഗവര്‍ണേഴ്സ് സണ്‍ രംഗത്ത് അവതരിപ്പിച്ചു. ലിറ്റില്‍ ജോണിജോണ്‍സ് (1904) ആണ് കോഹന്റെ ആദ്യത്തെ വിജയകരമായ നാടകം. അതേ വര്‍ഷം തന്നെ സാം എച്ച്. ഹാരിസുമായി ചേര്‍ന്ന് 'കോഹന്‍ ആന്‍ഡ് ഹാരിസ് അസ്സോസിയേറ്റഡ്' എന്ന സംഘടന രൂപീകരിക്കുകയും തുടര്‍ന്നുള്ള 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവര്‍ അമ്പതോളം നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

ശാലീനമായ സ്വഭാവാവിഷ്കാരത്തിലാണ് കോഹന്റെ അഭിനയം മികവു കാട്ടുന്നത്. 1932-ല്‍ കോഹന്‍ 'ഫാന്റം പ്രസിഡന്റ്' എന്ന പേരില്‍ ഒരു സിനിമ നിര്‍മിച്ചു. 1942-ല്‍ വാര്‍ണര്‍ ബ്രദേഴ്സ്, കോഹന്റെ ജീവിതകഥ സിനിമയാക്കി. ജോര്‍ജ് എം. കോഹന്‍-പ്രിന്‍സ് ഒഫ് ദി അമേരിക്കന്‍ തിയെറ്റര്‍ എന്ന ജീവചരിത്രഗ്രന്ഥം വാര്‍ഡ് മോര്‍ഹൗസ് രചിക്കുകയുണ്ടായി.

1942 ന. 5-ന് ന്യൂയോര്‍ക്കില്‍ കോഹന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍